Tuesday, February 1, 2011

ചില കലോത്സവ കാഴ്ചകള്‍...


അവിടെ ചേച്ചിമാര് കാട്ടനതെന്താ... മിമിക്രിയോ.. നാന്‍ വേറൊരു 'ക്രി' കാണിക്കാം കോക്ക്രി...
കോട്ടയത്ത് നടന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കന്ററി വിഭാഗം പെണ്‍കുട്ടികളുടെ
മിമിക്രി മത്സരം നടക്കുമ്പോള്‍ വനിതാ പോലിസുകാരിയായ അമ്മയ്ക്കൊപ്പം
സദസ്സില്‍ എത്തിയ കുരുന്ന്‌ ഉയരക്കുറവു മൂലം മത്സരം കാണാന്‍ പറ്റാതെ വന്നതോടെ
സ്വന്തം ലോകത്തില്‍ മുഴുകിയപ്പോള്‍.
(പോലിസ് ജോലിക്കിടെ യുണിഫോമില്‍ കുഞ്ഞിനെ എടുത്തു പിടിക്കാന്‍ ആവാതെ വന്ന
അമ്മയുടെ വിഷമം ആര് കാണുമെന്നത് പിന്നാമ്പുറം)

ചില കലോത്സവ കാഴ്ചകള്‍ 3

പൊക്കോ 'മയിലെ' ... ഗതാഗത തടസ്സമുണ്ടാക്കുമെന്ന കാരണത്താല്‍ മയിലുകളെ വഴിയില്‍ നിന്നും ഒതുക്കാന്‍ ശ്രമിക്കുന്ന പോലിസ് ഉദ്യോഗസ്ഥര്‍.

ചില കലോത്സവ കാഴ്ചകള്‍ 2

വാങ്കുയിലെ.. പൂങ്കുയിലേ... അക്ഷര നഗരിയായ കോട്ടയത്ത് നടന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ സമാപന ദിവസം നഗരത്തില്‍ നടന്ന സാംസ്കാരിക ഘോഷയാത്രയില്‍ പങ്കെടുക്കുന്ന മയിലുകള്‍.

ചില കലോത്സവ കാഴ്ചകള്‍...1



കോട്ടയത്ത് നടന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ സമാപന ദിവസം നഗരത്തില്‍ നടന്ന സാംസ്കാരിക ഘോഷയാത്രയില്‍ പങ്കെടുക്കാന്‍ എത്തിയ കുട്ടികള്‍ കൊണ്ട് വച്ച ലഗേജ് കൊണ്ട് മുടിപ്പോയ കാര്‍.